മലയാളം ഹദീസ് പഠനം

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) ചോദിച്ചു: പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങള്ക്കറിയാമോ? അല്ലാഹുവും പ്രവാചകനുമാണ് കൂടുതല് അറിയുന്നവര് എന്നദ്ദേഹം മറുപടി പറഞ്ഞു. അവിടുന്നരുളി: നിന്റെ സഹോദരനെപ്പറ്റി അവന് ഇഷ്ടമില്ലാത്തത് പറയലാണത്. അന്നേരം ചോദിക്കപ്പെട്ടു: ഞാന് പറയുന്നത് ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കില് നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില് നീ കളവും പറഞ്ഞു. (മുസ്ലിം)

അനസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: എനിക്ക് മിഅ്റാജുണ്ടായപ്പോള് ചെമ്പിന്റെ നഖങ്ങളെക്കൊണ്ട് മുഖവും നെഞ്ചും മാന്തുന്ന ചിലയാളുകളുടെ അടുക്കലൂടെ ഞാന് നടന്നുപോയി. ഞാന് ചോദിച്ചു: ആരാണവര് ജിബ്രീലേ? ജിബ്രീല് (അ) പറഞ്ഞു: ജനങ്ങളുടെ മാംസം തിന്നുകയും (പരദൂഷണം പറയുകയും) അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും ചെയ്തവരാണവര്. (അബൂദാവൂദ്)

ആയിശ(റ)യില് നിന്ന് നിവേദനം: ഒരിക്കല് നബി(സ) യുടെ അടുത്ത് ചെല്ലാമെന്ന് ജിബ്രീല് (അ) വാഗ്ദത്തം ചെയ്തിരുന്നുവെങ്കിലും പറഞ്ഞ സമയത്ത് ചെല്ലുകയുണ്ടായില്ല. ആയിശ(റ) പറഞ്ഞു: നബി(സ) യുടെ കയ്യിലുണ്ടായിരുന്ന വടി (താഴെ) ഇട്ടുകൊണ്ട് അല്ലാഹുവും പ്രവാചകനും കരാര് ലംഘിക്കുകയില്ല. എന്ന് പറഞ്ഞു തിരിഞ്ഞുനോക്കിയപ്പോള് കട്ടിലിന്നു താഴെ ഒരു നായക്കുട്ടി. അവിടുന്ന് ചോദിച്ചു. എപ്പോഴാണ് ഈ നായക്കുട്ടി ഇവിടെ കടന്നുവന്നത്? ഞാന് പറഞ്ഞു: അല്ലാഹുവാണ, എനിക്കറിയില്ല. ഉടനെ അവിടുത്തെ ഉത്തരവ് പ്രകാരം അതിനെ എടുത്തുമാറ്റിയപ്പോള് ജിബ്രീല് (അ) കടന്നുവന്നു. നബി(സ) ചോദിച്ചു: നിങ്ങള് വാഗ്ദത്തം ചെയ്തതനുസരിച്ച് ഞാന് ഇവിടെ കാത്തിരുന്നു. നിങ്ങള് വന്നില്ല. ജിബ്രീല് (അ) പറഞ്ഞു: അങ്ങയുടെ വീട്ടിലെ നായ മൂലമാണ് ഞാന് വരാതിരുന്നത്. നിശ്ചയം, നായയും രൂപവുമുള്ള വീട്ടില് ഞങ്ങള് പ്രവേശിക്കുകയില്ല. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് ഒരു മനുഷ്യന് കണ്ടു. ഉടനെ ആ മനുഷ്യന് തന്റെ ഷൂ എടുത്തു വെള്ളം കോരിയിട്ട് ആ നായക്ക് ദാഹം മാറുന്നതുവരെ കുടിക്കാന് കൊടുത്തു. അക്കാരണത്താല് അല്ലാഹു അവനോട് നന്ദികാണിക്കുകയും അവനെ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 174)

അദിയ്യ്(റ) നിവേദനം: ഞാനൊരിക്കല് തിരുമേനി(സ) യോട് (വേട്ടനായയെക്കുറിച്ച്) ചോദിച്ചു. അപ്പോള് അവിടുന്നു അരുളി: പരിശീലനം നല്കിയ നിന്റെ നായയെ നീ വേട്ടക്ക് ഊരിവിടുകയും എന്നിട്ട് അത് ജീവിയെ വധിക്കുകയും ചെയ്താല് നീ അതു ഭക്ഷിക്കുക. ആ നായ അതില് നിന്ന് ഭക്ഷിച്ചാല് നീ അതു ഭക്ഷിക്കരുത്. കാരണം അതിന് തിന്നാന് വേണ്ടിയാണത് പിടിച്ചിരിക്കുന്നത്. ഞാന് ചോദിച്ചു; ഞാനെന്റെ നായയെ അയക്കും. എന്നിട്ട് അതിന്റെ കൂടെ മറ്റൊരു നായയെ ചിലപ്പോള് ഞാന് കാണാറുണ്ട്. അവിടുന്നു പറഞ്ഞു. നീ അതു ഭക്ഷിക്കരുത്. കാരണം നിന്റെ നായയെ മാത്രമാണ് നീ ബിസ്മി ചൊല്ലി അയച്ചിട്ടുളളത്. മറ്റെ നായയെ നീ ബിസ്മി ചൊല്ലി അയച്ചിട്ടില്ല. (ബുഖാരി. 1. 4. 175)

അബൂമൂസല് അശ്അരി(റ)യില് നിന്ന്: നബി(സ) പറഞ്ഞു: പകലത്തെ കുറ്റവാളികളുടെ തൌബ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ തൌബ പകലും സ്വീകരിക്കുവാന് അല്ലാഹു തയ്യാറാകുന്നു. ഈ പ്രക്രിയ സൂര്യന് പശ്ചിമഭാഗത്തു നിന്നും ഉദിക്കുന്നതുവരെ (അന്ത്യനാള് വരെ) തുടരും. (മുസ്ലിം)

അബ്ദുല്ലാഹിബ്നു ഉമറി(റ)ല് നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്റെ തൌബ അല്ലാഹു സ്വീകരിക്കുന്നതാണ്. (തിര്മിദി)

മുസ്ളിമിന്റെ റിപ്പോര്ട്ടിലുണ്ട്: യാത്രാമദ്ധ്യേമരുഭൂമിയില്വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞുപിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷച്ചുവട്ടിലിരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില് പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര് പിടിച്ച് അതിരറ്റ സന്തോഷത്താല് അവന് പറഞ്ഞുപോയി. അല്ലാഹുവേ! നീ എന്റെ ദാസനും ഞാന് നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല് അദ്ദേഹം മാറി പറഞ്ഞു. അയാളേക്കാള് ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില് സന്തോഷിക്കുന്നവനാണ് അല്ലാഹു.

ഇബ്നുഅബ്ബാസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര് ചെയ്താല് എല്ലാ വിഷമങ്ങളില് നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില് നിന്നും സമാധാനം നല്കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്കുന്നതുമാകുന്നു. (അബൂദാവൂദ്)

സൌബാനി(റ)ല് നിന്ന് നിവേദനം: നമസ്കരിച്ചതിനുശേഷം റസൂല്(സ) മൂന്ന് പ്രാവശ്യം ഇസ്തിഗ്ഫാര് ചെയ്തിട്ട് പറയുമായിരുന്നു. അല്ലാഹുവേ! നീ രക്ഷ മാത്രമാണ്. നിന്നില് നിന്ന് മാത്രമാണ് രക്ഷ. മഹാനും പ്രതാപിയുമായവനേ! നീ ഗുണാഭിവൃദ്ധിയുള്ളവനാണ്. ഇതിന്റെ നിവേദകരില്പ്പെട്ട വൌസാഇ(റ) യോട് ചോദിക്കപ്പെട്ടു. ഇസ്തിഗ്ഫാര് എങ്ങനെയായിരുന്നു. അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞിരുന്നത് ‘അസ്തഗ്ഫിറുല്ലാ’ എന്നായിരുന്നു. (മുസ്ലിം)

ഇബ്നുഉമറി(റ)ല് നിന്ന് നിവേദനം: ഒരേ സദസ്സില്വെച്ച് നാഥാ! എനിക്കു നീ പൊറുത്തുതരേണമേ! എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ! നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാലുവുമാകുന്നു. എന്ന് 100 പ്രാവശ്യം റസൂല്(സ) പ്രാര്ത്ഥിച്ചിരുന്നത് ഞങ്ങള് എണ്ണി കണക്കാക്കിയിരുന്നു. (അബൂദാവൂദ്, തിര്മിദി)

ഇബ്നുഅബ്ബാസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര് ചെയ്താല് എല്ലാ വിഷമങ്ങളില് നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില് നിന്നും സമാധാനം നല്കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്കുന്നതുമാകുന്നു. (അബൂദാവൂദ്)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മൂന്ന് വിഭാഗം മനുഷ്യന്മാര് ഉണ്ട്. അന്ത്യദിനത്തില് അല്ലാഹു അവരുടെ നേരെ നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്ക്ക് കഠിനമായ ശിക്ഷയുണ്ട്. വഴിയരികില് മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്. ഭൌതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്ത മനുഷ്യന് ഇമാം അവന് വല്ല കാര്യലാഭവും നേടിക്കൊടുത്താല് അവന് സംതൃപ്തനാകും ഇല്ലെങ്കിലോ വെറുപ്പും. തന്റെ ചരക്ക് അസറിന് ശേഷം അങ്ങാടിയിലിറക്കി അല്ലാഹുവാണ് സത്യം. ഞാനീ ചരക്ക് ഇന്ന നിലവാരത്തില് വാങ്ങിയതാണ് എന്ന് ഒരാള് സത്യം ചെയ്തു. ഇതുകേട്ട് വിശ്വസിച്ച് മറ്റൊരാള് ചരക്ക് വാങ്ങി. ആ മനുഷ്യനും. അനന്തരം നബി ഇപ്രകാരം ഓതി(നിശ്ചയം തന്റെ പ്രതിജ്ഞയേയും അല്ലാഹുവിനോട് ചെയ്ത കരാറുകളും വിലക്ക് വാങ്ങുന്നവര്). (ബുഖാരി. 3. 40. 547)

നുഅ്മാന്(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന് കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങള് വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല് അവ രണ്ടിനുമിടയില് പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില് അധികമാളുകള്ക്കും അവ ഗ്രഹിക്കാന് കഴിയുകയില്ല. അതുകൊണ്ട് ഒരാള് പരസ്പരം സദൃശമായ കാര്യങ്ങള് പ്രവര്ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല് അയാള് തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല് വല്ലവനും സാദൃശ്യമായ കാര്യങ്ങളില് ചെന്നുവീണുപോയാല് അവന്റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില് സ്ഥലത്തിന്റെ അതിര്ത്തികളില് നാല്ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്. അവരതില് ചാടിപ്പോകാന് എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്! എല്ലാ രാജാക്കന്മാര്ക്കും ഓരോ മേച്ചില് സ്ഥലങ്ങളുണ്ട്. ഭൂമിയില് അല്ലാഹുവിന്റെ നിരോധിത മേച്ചില് സ്ഥലം അവന് നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില് ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല് മനുഷ്യശരീരം മുഴുവന് നന്നായി. അതു ദുഷിച്ചാല് ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി. 1. 2. 49)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മയ്യിത്തിന് നമസ്കരിക്കുന്നത് വരെ ഹാജരായാല് അവന് ഒരു ഖീറാത്തു പ്രതിഫലമുണ്ട്. എന്നാല് വല്ലവനും അതിനെ ഖബറടക്കം ചെയ്യുന്നതു വരെ ഹാജരായാല് അവന് രണ്ട് ഖീറാത്ത് പ്രതിഫലമുണ്ട്. എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള് അദ്ദേഹം പറഞ്ഞു: വലിയ രണ്ട് പര്വ്വതം പോലെ. (ബുഖാരി. 2. 23. 410)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ളിമിന്റെ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരവും ഖബറടക്കവും കഴിയുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താല് അയാള് ഒരു ഖീറാത്തു പ്രതിഫലവും കൊണ്ടാണ് തിരിച്ചുവരിക. (ബുഖാരി : 1-2-45)

ത്വല്ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്പെട്ട ഒരു മനുഷ്യന് തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള് പറയുന്നതെന്തെന്ന് ഞങ്ങള്ക്ക് മനസ്സിലായില്ല. അങ്ങനെ അയാള് ഇസ്ളാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്, അപ്പോള് ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ എന്ന് അയാള് ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില് അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാന് മാസത്തില് നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില് മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്കുകയാണെങ്കില് മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള് അവിടം വിട്ടു. സ്ഥലം വിടുമ്പോള് അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന് ഇതില് വര്ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള് പറഞ്ഞത് സത്യമാണെങ്കില് അയാള് വിജയിച്ചുകഴിഞ്ഞു. (ബുഖാരി. 1. 2. 44)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില് അമിതത്വം പാലിക്കാന് ആര് മുതിര്ന്നാലും അവസാനം അവന് പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള് സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്ത്ഥിക്കുകയും ചെയ്യുക. (ബുഖാരി : 1-2-38)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടാല് (ഇഖാമത്ത് കൊടുക്കപ്പെട്ടിട്ടുള്ള) ഫര്ളല്ലാത്ത നമസ്കാരമില്ല. (മുസ്ലിം)

ആയിശ(റ) നിവേദനം: ഒരിക്കല് നബി(സ) അവരുടെ മുറിയില് കടന്നുചെന്നു. അപ്പോള് ഒരു സ്ത്രീ അവരുടെ അടുക്കല് ഇരിക്കുന്നുണ്ടായിരുന്നു. ഇതാരെന്നു നബി(സ) ചോദിച്ചു. ഇന്ന സ്ത്രീ എന്നുത്തരം പറഞ്ഞ ശേഷം അവര് അവളുടെ നമസ്കാരത്തിന്റെ വണ്ണവും വലിപ്പവും പ്രശംസിച്ചു പറയാന് തുടങ്ങി. ഉടനെ തിരുമേനി(സ) അരുളി: വര്ണ്ണന നിര്ത്തുക, നിങ്ങള്ക്ക് നിത്യവും അനുഷ്ഠിക്കാന് സാധിക്കുന്നത്ര നിങ്ങള് അനുഷ്ഠിക്കുവിന്. അല്ലാഹു സത്യം,നിങ്ങള്ക്ക് മുഷിച്ചില് തോന്നും വരേക്കും അല്ലാഹുവിന് മുഷിച്ചില് തോന്നുകയില്ല. ഒരാള് നിത്യേന നിര്വിഘ്നം അനുഷ്ഠിക്കുന്ന മതനടപടികളാണ് അല്ലാഹുവിന് കൂടുതല് ഇഷ്ടപ്പെട്ടത്. (ബുഖാരി : 1-2-41)

ഉമര്(റ) നിവേദനം: നിശ്ചയം ഒരു ജൂതന് അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്മുഅ്മിനീന്! നിങ്ങളുടെ ഗ്രന്ഥത്തില് നിങ്ങള് പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്ക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കില് ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന് പറഞ്ഞു. ‘ഇന്നത്തെ ദ…ിവസം നിങ്ങളുടെ മതത്തെ ഞാന് നിങ്ങള്ക്ക് പൂര്ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്ക്ക് ഞാന് പൂര്ത്തിയാക്കിത്തരികയും ഇസ്ളാമിനെ മതമായി നിങ്ങള്ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില് സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി. 1. 2. 43)

ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്റെ സഹോദരന്റെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി. 1. 2. 23)

ഇബ്നുമസ്ഉദി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: ഖുര്ആനിലെ ഒരക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ് ലാം മീം ഒരു അക്ഷരമാണെന്ന് ഞാന് പറയുന്നില്ല. പക്ഷേ! അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിര്മിദി)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടാളുകളുടെ നിലപാടില് മാത്രമാണ് അസൂയാര്ഹം. ഒരാള്ക്ക് അല്ലാഹു ഖുര്ആന് പഠിപ്പിച്ചു. അവന് രാത്രിയിലും പകല് സമയങ്ങളിലും അതു പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയല്വാസി അതു കേള്ക്കുമ്പോള് ഇവന്ന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കില് എന്ന് പറയും. മറ്റൊരുപുരുഷന്, അല്ലാഹു അവന്ന് കുറെ ധനം നല്കിയിട്ടുണ്ട്. അവനതു സത്യമാര്ഗ്ഗത്തില് ചിലവ് ചെയ്യുന്നു. മറ്റൊരുവന് അതുകാണുമ്പോള് പറയും ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കില് നന്നായിരുന്നേനെ. അവന് പ്രവര്ത്തിച്ചതുപോലെ എനിക്കും പ്രവര്ത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി. 6. 61. 544)

ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ഒരു ദിവസം സഫാ മല മേല് കയറി നിന്ന് പ്രഭാതത്തില് വന്നു ഭവിച്ച വിപത്തേ എന്ന് ഉച്ചത്തില് വിളിച്ചു പറഞ്ഞു. ഖൂറൈശികള് ഓടിയെത്തി ചുറ്റുംകൂടി പരിഭ്രാന്തിയോടെ ചോദിച്ചു: നിങ്ങള്ക്കെന്തുപറ്റി? നബി(സ) അരുളി: നിങ്ങളൊന്ന് ചിന്തിച്ചുനോക്കുക. നാളെ രാവിലെ അല്ലെങ്കില് വൈകുന്നേരം ശത്രുക്കള് ആക്രമിക്കാന് വരുന്നുണ്ടെന്ന് ഞാന് പറഞ്ഞാല് നിങ്ങള് എന്നെ വിശ്വസിക്കുമോ?അതെയെന്നവര് മറുപടി പറഞ്ഞു. നബി(സ) അരുളി: ശരി, എങ്കില് അല്ലാഹുവില് നിന്നുളള കഠിനശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന് വന്നവനാണ് ഞാന്. ഉടനെ അബൂലഹബ് പറഞ്ഞു: നിനക്ക് നാശം. ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത്. ആ സന്ദര്ഭത്തിലാണ്” അബൂലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു”വെന്ന് ഖുര്ആന് സൂക്തം അവതരിപ്പിക്കപ്പെട്ടത്. (111: 1, 5 (ബുഖാരി. 6. 60. 293)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: