എസ്.കെ.എസ്.എസ്.എഫ് മജ്ലിസ് ഇന്‍തിസ്വാബിന് ഉജ്വല സമാപനം.

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ വാര്‍ഷിക സംഗമമായ മജ്ലിസ് ഇന്‍തിസ്വാബ്- ദേശീയ ഡെലിഗേറ്റ്സ് കാംപസിന് ഉജ്വല സമാപനം. കടപ്പുറത്തു നടന്ന സമാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹ നവോത്ഥാനത്തെ തീവ്രവാദികള്‍ പിന്നോട്ടു നയിക്കുകയാണെന്നും പുതിയ സാമൂഹിക പരിസരങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ യുവതയെ സജ്ജമാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അധികാരങ്ങളുടെ സുഖങ്ങള്‍ക്കു വേണ്ടി ആഗ്രഹം ജനിച്ചപ്പോള്‍ തീവ്രവാദികള്‍ കപടമതേതര കുപ്പായവും ബഹുസ്വര സ്നേഹവും ചമഞ്ഞ് രംഗത്തുവന്നിരിക്കുകയാണെന്നു മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതര സങ്കല്‍പ്പത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ തീവ്രവാദത്തെ ജനാധിപത്യ കക്ഷികള്‍ തിരിച്ചറിയണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് അന്യമായ രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയ മൌദൂദിയുടെ ആശയമാണ് കേരളത്തില്‍ തീവ്രവാദത്തിന് അടിത്തറ പാകിയത്. രാഷ്ട്രീയ മുഖംമൂടിയണിഞ്ഞ് മതേതര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ ജനാധിപത്യകക്ഷികള്‍ തിരിച്ചറിയണമെന്നും തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുകളില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും പ്രമേയം ഓര്‍മപ്പെടുത്തുന്നു. ചടങ്ങില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. ഇസ്്ലാമിക മൌലികപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് ചിലര്‍ സ്ത്രീത്വത്തെ തെരുവിലെ തര്‍ക്കവിഷയമാക്കി മാറ്റുന്നത് അജ്ഞത നിമിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ഉപാധ്യക്ഷനായിരുന്ന ചെമ്പരിക്ക സി എം അബ്്ദുല്ല മൌലവിയുടെ വധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും ചെറുശ്ശേരി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി ഇ അഹമ്മദ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. പാറന്നൂര്‍ പി പി ഇബ്രാഹീം മുസ്ല്യാര്‍, ടി കെ എം ബാവ മുസ്ല്യാര്‍, സി കെ എം സാദിഖ് മുസ്ല്യാര്‍, കോട്ടുമല ടി എം ബാപ്പു മുസ്ല്യാര്‍, നാസര്‍ ഫൈസി കൂടത്തായ്, കെ എന്‍ എസ് മൌലവി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍,ഹമീദലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ്കോയ,അബ്്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം സംസാരിച്ചു.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: